Sunday, March 30, 2025

ഒരുമനയൂർ മാങ്ങോട്ട് പടിയിൽ അൽ ഫ പാലിയേറ്റിവ് ചാവക്കാട് ലിങ്ക് സെന്റർ ഫിസിയോ തെറാപ്പി ആരംഭിച്ചു.

അത്യാധുനിക മെഷിനുകളുടെ സൗകര്യത്തോടു കൂടി ഫിസിയോതെറാപ്പി യൂണിറ്റ് സൺറൈസ് ഹോസ്പിറ്റൽ ഓർത്തോ വിഭാഗം തലവൻ ഡോ. ശ്രീജിത്ത് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഒരുമനയൂരിൽ സൗജന്യ ഫിസിയോ തെറാപ്പി ഉദ്ഘാടനം.
സെന്റർ ഒരുമനയൂർ മാങ്ങോട്ട് പടിയിൽ പക്ഷാഘാതം മൂലം കിടപ്പിലായവർക്ക് സൗജന്യ ഫിസിയോ തെറാപ്പി തുടങ്ങി. അത്യാധുനിക മെഷിനുകളുടെ സൗകര്യത്തോടു കൂടി ഫിസിയോതെറാപ്പി ലിങ്ക് സെൻ്റർ പ്രസിഡൻ്റ് ഷംസുദ്ധീൻ വലിയകത്തിൻ്റെ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ ആമുഖ പ്രസംഗം നടത്തി. ഫേബിയാസ് ഒരുമനയൂർ, ആൽഫ ചാരിറ്റി ട്രസ്റ്റ് ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് സനൂപ് സി.വി എന്നിവർ സംസാരിച്ചു. മുസ്താഖ് അഹമ്മദ്, വി.കെ. അബി, പി.സി. മുഹമ്മദ് കോയ, എ.സി. കമറുദ്ദീൻ, നിയാസ് അഹമ്മദ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി എ.വി. ഹാരിസ്, സ്വാഗതവും, ട്രഷറർ എൻ.കെ. ബഷീർ നന്ദിയും പറഞ്ഞു.

.

RELATED ARTICLES
- Advertisment -

Most Popular

Recent Comments