Monday, November 25, 2024

സ്ഥാനാർഥി നിർണയം: ചാവക്കാട് നഗരസഭയിൽ സി.പി.എമ്മിൽ പൊട്ടിത്തെറി; ലോക്കൽ സെക്രട്ടറിക്ക് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയും രാജിവെച്ചു

ചാവക്കാട്: സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചാവക്കാട് നഗരസഭയിൽ സി.പി.എമ്മിൽ പൊട്ടിത്തെറി. ലോക്കൽ സെക്രട്ടറിക്ക് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയും രാജിവെച്ചു. വാർഡ് 21 ലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് മണത്തല മുല്ലത്തറ ബ്രാഞ്ച് സെക്രട്ടറി കെ.പി വിനോദൻ രാജിവെച്ചത്. പാർട്ടി അംഗത്വവും രാജിവെച്ചിട്ടുണ്ട്.

ലോക്കൽ സെക്രട്ടറി പി.വി സുരേഷ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വൈസ് ചെയർപേഴ്സനായിരുന്ന മഞ്ജുഷ സുരേഷിന്റെ വാർഡായ ഇവിടെ ഇത്തവണ അതിഥി സ്ഥാനാർത്ഥിയെയാണ് ഇവിടെ പാർട്ടി പരിഗണിച്ചത്. സി.പി.എമ്മിലെ കടുത്ത വിഭാഗീയത മൂലം നഗരസഭയിലെ പല വാർഡുകളിലും അതിഥി സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വനിതാ സംവരണ വാർഡുകളിൽ പോലും അതിഥി സ്ഥാനാർത്ഥിഥകളെയാണ് പരിഗണിച്ചിട്ടുളളതെന്നാണ് സജീവ പ്രവർത്തകർ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments