“പാര്‍ലിമെന്ററി മോഹം മൂത്ത യൂസഫ് പുന്നയൂര്‍കുളം പഞ്ചായത്തിലെ അണ്ടത്തോട് പെരിയമ്പലം 19-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി മോഹവുമായി വന്നിരുന്നു.”
ചാവക്കാട് : സര്‍വ്വ പാര്‍ട്ടികളുടെയും മാലിന്യങ്ങള്‍ പേറുന്ന കുപ്പതൊട്ടിയാണ് സി.പി. എമ്മെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗം. അതിനുദാഹരണമാണ് അണ്ടത്തോട് സ്വദേശി വി.കെ. യൂസഫിനെ സി.പി.എം പാര്‍ട്ടിയില്‍ ഉയര്‍ത്തികൊണ്ടുവന്നിട്ടുള്ളത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ യൂസഫിനെതിരെ അച്ചടക്ക നടപടികള്‍ക്കായി നേതൃത്വത്തോട് ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ലിമെന്ററി മോഹം മൂത്ത യൂസഫ് പുന്നയൂര്‍കുളം പഞ്ചായത്തിലെ അണ്ടത്തോട് പെരിയമ്പലം 19-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി മോഹവുമായി വന്നിരുന്നു. എന്നും പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്ന യൂസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പുന്നയൂര്‍കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് നേത്യത്വം തയ്യാറായില്ല. തുടര്‍ന്നാണ് അവസരവാദികള്‍ക്ക് വേദിയൊരുക്കുന്ന സി. പി.എമ്മില്‍ ചേക്കേറിയത്. അവസരവാദിയായ യൂസഫിനെ രാഷ്ട്രീയമായി നേരിടുമെന്ന് നേതാക്കള്‍ പറഞ്ഞു. യോഗം സംസ്ഥാന സെക്രട്ടറി സി. എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍.വി. അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി രംഗത്തിറങ്ങികഴിഞ്ഞതായി നേതാക്കള്‍ പറഞ്ഞു. വി.പി. ലത്തീഫ് ഹാജി ചേറ്റുവ, ജലീല്‍ വലിയകത്ത, മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ.വി. അബ്ദുല്‍ ഖാദര്‍, ലത്തീഫ് പാലയൂര്‍, ഫൈസല്‍ കാനാംപുള്ളി. എന്നിവര്‍ സംബന്ധിച്ചു.
Related News: