Friday, September 20, 2024

എം. പി. രമ്യ ഹരിദാസിന്റെ കാലിൽ ശാസ്ത്രക്രിയ.


കഴിഞ്ഞ ദിവസം കുളി മുറിയിൽ വഴുതി വീണ് കാലിൽ പരിക്കേറ്റ ആലത്തൂർ എം. പി രമ്യ ഹരിദാസിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇടത് കാലിൽ രണ്ടിടത്തുണ്ടായിരുന്ന പൊട്ടൽ സ്റ്റീൽ റാഡിട്ട് മൂന്നുമണിക്കൂർ നീണ്ട ശാസ്ത്രക്രിയയിലൂടെയാണ് നേരെയാക്കിയത്. ഒന്നര മസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ശാസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയ കോയമ്പത്തൂർ ഗംഗ ആശുപത്രയിലെ ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ നല്ല പരിചരണ ലഭിക്കുന്നതായും വേഗത്തിൽ സുഖപ്പെട്ട് കർമ രംഗത്ത് സജീവമാകുമെന്നും എല്ലാവരുടെയും പ്രാർത്ഥനക്കും ക്ഷേമന്വേഷണത്തിനും നന്ദിയുണ്ടെന്നും എം. പി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments