പുന്നയൂർക്കുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പടുത്ത് അടുത്തിരിക്കെ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ യു ഡി എഫിന് പ്രതിസന്ധി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറും, ജില്ലാ കൗണ്‍സിലറും മുന്‍ പഞ്ചായത്ത് മെമ്പറുമായ വി കെ യുസഫ് മുസലിം ലീഗ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നു. ലീഗിന്റെ പ്രാദേശിക നേതാക്കളില്‍ നിന്നുള്ള അവഗണനയാണ് ലീഗ് വിട്ട് പോരാന്‍ ഇടയാക്കിയതെന്ന് വി കെ യൂസഫ് പറഞ്ഞു