Monday, November 25, 2024

തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ഡിസംബർ 8,10,14 തിയതികളിൽ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ 16 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബർ 16 ന് വോട്ടണ്ണെൽ നടക്കും.

ഒന്നാം ഘട്ടം-ഡിസംബർ 8
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാം ഘട്ടം-ഡിസംബർ 10
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം-ഡിസംബർ 14
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 31നകം പുതിയ ഭരണസമിതി നിലവിൽ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്കരൻ വ്യക്തമാക്കി.

കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും പോസ്റ്റൽ വോട്ടിന് സൗകര്യം ഒരുക്കും. ആവശ്യമെങ്കിൽ ക്വാറന്റീനിലുള്ളവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ, 87 മുനിസിപ്പാലിറ്റികളിലെ 3078 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ, ആറ് കോർപ്പറേഷനുകളിലെ 416 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. അന്തിമ വോട്ടർപട്ടിക നവംബർ പത്തിന് പ്രസിദ്ധീകരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments