കടപ്പുറം: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. 11 പേർ കടപ്പുറം പഞ്ചായത്ത് സ്വദേശികളാണ്. ഒരാൾ ഒരുമനയൂർ പഞ്ചായത്ത് സ്വദേശിയാണ്. കടപ്പുറം പഞ്ചായത്തിൽ ഒമ്പത്, 13 വാർഡുകളിൽ മൂന്നുപേർ വീതവും 15, നാല് വാർഡുകളിൽ രണ്ടു പേർ വീതവും കോവിഡ് രോഗബാധിതരായി. 13-ാം വാർഡിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ പോസിറ്റീവ് സ്ഥിരീകരിച്ച മൂന്നുപേർക്ക് ഇന്ന് നടത്തിയ പരിശോധനയിലും പോസിറ്റീവ് തന്നെയായിരുന്നു ഫലം. 91 പേരെയാണ് ഇന്ന് പരിശോധനക്ക് വിധേയരാക്കിയത്