Monday, December 15, 2025

ഗുരുവായൂര്‍ നഗരസഭയില്‍ 34 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ്

ഗുരുവായൂര്‍: നഗരസഭയില്‍ 34 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ടൗണ്‍ഹാളില്‍ 90 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 18 പേര്‍ക്കും വിവിധ ആശുപത്രികളിലായി നടത്തിയ പരിശോധനയില്‍ 16പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അര്‍ബന്‍ സോണില്‍ 28 പേര്‍ക്കും പൂക്കോട് സോണില്‍ ആറ് പേര്‍ക്കുമാണ് രോഗ ബാധ കണ്ടെത്തിയത്. തൈക്കാട് സോണില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 19-ാം വാര്‍ഡിലാണ് കൂടുതല്‍ രോഗികളുള്ളത്. ഒരു കുടുംബത്തിലെ അഞ്ച് പേരിലും മറ്റൊരു കുടുംബത്തിലെ നാല് പേരിലുമാണ് രോഗം കണ്ടെത്തിയത്. നഗരസഭ പരിധിയില്‍ ഇന്ന് പുതിയ കണ്ടയിൻമെന്റ് സോണുകള്‍ ഇല്ല

RELATED ARTICLES
- Advertisment -

Most Popular

Recent Comments