ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ ഇന്ന് ഒരു പോലീസുകാരൻ ഉൾപ്പെടെ 20 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ചാവക്കാട് നഗരസഭാ പരിധിയിൽ 10 പേർക്കാണ് രോഗബാധ. ഗുരുവായൂർ നഗരസഭാ പരിധിയിൽ അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ പുന്നയുർ പഞ്ചായത്ത് പരിധിയിൽ രണ്ടുപേർക്കും വടക്കേക്കാട്, പാവറട്ടി പഞ്ചായത്തുകളിൽ ഓരോരുത്തർക്കും ഇന്നലെ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. 49 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.