Friday, September 20, 2024

തിരുവത്രയിൽ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി
ദേശീയപാത തിരുവത്രയിൽ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് പരിക്ക്. അകലാട് മൊയ്‌തീൻപള്ളി ആലിപുരക്കൽ വീട്ടിൽ ശങ്കരനാ (65) ണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments