Saturday, November 23, 2024

മണത്തലയിൽ ഷോക്കേറ്റ് ചികിൽസയിലായിരുന്ന തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു

ചാവക്കാട്: മണത്തലയിൽ ഷോക്കേറ്റ് ചികിൽസയിലായിരുന്ന തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. തമിഴ് നാട് സ്വദേശി വേലുവാണ് മരിച്ചത്. ഇക്കഴിഞ്ഞ 21 ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മണത്തലയിൽ ഒരു വീട്ടിൽ ജോലിക്കെത്തിയ വേലു ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷം വിശ്രമിക്കാനായി തൊട്ടടുത്ത പറമ്പിലേക്ക് പോയതായിരുന്നു.
ഇവിടെ വെച്ചാണ് സർവീസ് വയറിൽ മുട്ടിക്കിടന്ന ഇരുമ്പു ഷീറ്റിൽ നിന്ന് ഷോക്കേറ്റത് ഉടൻ തന്നെ വേലുവിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments