Friday, September 20, 2024

ഗുരുവായൂർ നഗരസഭ 22ാം വാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

ഗുരുവായൂർ: നഗരസഭ 22ാം വാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.  സി.പി.എം ജില്ല കമ്മറ്റി അംഗം സി സുമേഷ്  ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂരിൻ്റെ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തന്നെ ജനങ്ങൾ വോട്ടു ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വാർഡ് കൗൺസിലർ വി എസ് രേവതി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ നിയോജക മണ്ഡലം അസി. സെക്രട്ടറി സി വി ശ്രീനിവാസൻ , സി പി എം ലോക്കൽ സെക്രട്ടറി കെ ആർ സുരജ് , സി പി ഐ ലോക്കൽ സെക്രട്ടറി കെ എ ജേക്കബ്ബ് , സത്യൻ പയ്യപ്പാട്ട് , പി വി മധു , ജഗദീഷ് ഗുരുവായൂർ  എന്നിവർ സംസാരിച്ചു .
സി പി എം ലോക്കൽ കമ്മിറ്റി അംഗം കെ കെ സുകേഷ് സ്വാഗതവും കോൺഗ്രസ്സ് എസ് മണ്ഡലം സെക്രട്ടറി ദിപീഷ് പി ഡി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments