Friday, September 20, 2024

ചാവക്കാട് നിന്നുള്ള യാത്രയ്ക്കിടെ യുവാവിന്റെ പണവും വിവിധ രേഖകളും അടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു

ചാവക്കാട്: യാത്രയ്ക്കിടെ യുവാവിന്റെ പണവും വിവിധ രേഖകളും അടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു. വെങ്കിടങ്ങ് ഏനമാവ് പണിക്കവീട്ടിൽ അനസ് അക്ബറിന്റെ പേഴ്സ് ആണ് നഷ്ടമായത്. ചാവക്കാട് ന്യൂ കേരള ഗിഫ്റ്റ് ഹൗസിൽ നിന്നും ബൈപ്പാസ് വഴി ഒരുമനയൂർ തങ്ങൾ പടിയിൽ എത്തുന്നതിനിടയിലാണ് പേഴ്സ് നഷ്ടമായിട്ടുള്ളത്. ഇന്ന് ഉച്ചക്ക് 1.15നും 1.30നും ഇടയിലാണ് സംഭവം. കറുത്ത നിറമുള്ള പേഴ്സിൽ എ.ടി.എം കാർഡുകൾ, യു.എ.ഇ തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, 3000 രൂപ എന്നിവയുണ്ടായിരുന്നു. പേഴ്സ് ലഭിക്കുന്നവർ 9745471133 എന്ന നമ്പറിൽ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments