Friday, September 20, 2024

കെ.കെ. മൊയ്തു മൗലവിയുടെ നിര്യാണത്തിൽ അനുശോചനം.

എടക്കഴിയൂർ റൈഞ്ച് മുൻ ജനറൽ സെക്രട്ടറിയും അണ്ടത്തോട് മഅദനുൽ ഉലൂം മദ്രസാ മുൻ സ്വദർ മുഅല്ലിമും ആയിരുന്ന മുഹമ്മദ്‌അലി മുസ്‌ലിയാർ മൂർക്കനാട്, മഅദനുൽ ഉലൂം മദ്രസാ മുൻ അദ്ധ്യാപകൻ ഹാരിസ് മുസ്‌ലിയാർ കോട്ടക്കൽ എന്നിവരേയും അനുസ്മരിച്ചു.

 അണ്ടത്തോട്: മഹല്ല് മുൻ  ജനറൽ സെക്രട്ടറിയും അണ്ടത്തോട് ശുജാഈ കുടുംബത്തിലെ പ്രമുഖ പണ്ഡിതനുമായ കെ.കെ .മൊയ്തു മൗലവിയുടെ നിര്യാണത്തിൽ അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു. എടക്കഴിയൂർ റൈഞ്ച് മുൻ ജനറൽ സെക്രട്ടറിയും അണ്ടത്തോട് മഅദനുൽ ഉലൂം മദ്രസാ മുൻ സ്വദർ മുഅല്ലിമും ആയിരുന്ന മുഹമ്മദ്‌അലി മുസ്‌ലിയാർ മൂർക്കനാട്, മഅദനുൽ ഉലൂം മദ്രസാ മുൻ അദ്ധ്യാപകൻ ഹാരിസ് മുസ്‌ലിയാർ കോട്ടക്കൽ എന്നിവരേയും അനുസ്മരിച്ചു. മഹല്ല് പ്രസിഡൻ്റ്‌ കെ.എം. മുഹമ്മദ്‌ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. എം.സി മൊയ്തുട്ടി ഹാജി, വൈ.സി. യൂസഫ്, സി.ബി. റഷീദ് മൗലവി തിരുത്തിയിൽ അബ്ദുല്ല, റഊഫ് മാലിക്കുളം, മമ്മു ആ നൊടിയിൽ, വി. കെ. യൂസഫ്, എ.എച്ച്. ആബിദ്, വി. മാ യിൻകുട്ടി അണ്ടത്തോട് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments