Thursday, September 18, 2025

പുന്നയൂർ പഞ്ചായത്തിൽ മൂന്ന് മിനി ഹൈ മാസ്റ്റ് പ്രവർത്തനമാരംഭിച്ചു.

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന ആറു മിനി ഹൈമാസ്റ്റുകളിൽ മൂന്നെണ്ണത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ടി.എ അയിഷ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.അകലാട് ഒറ്റയിനി ബീച്ച്,അവിയൂർ സെന്റർ,വളയംതോട് പാലം എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത്.ജില്ല പഞ്ചായത്ത് ഡിവിഷൻ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് ലൈറ്റുകൾക്ക് തുക വകയിരുത്തിയത്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഹമീദ്, പഞ്ചായത്ത് അംഗങ്ങളായ ആർ.പി ബഷീർ,ആശ രവി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments