കടപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി കോം കോർപ്പറേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ലിപ്സാനക്ക് ബ്ലാങ്ങാട് മുഹമ്മദൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി. ലിപ്സാനയെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി മുസ്താഖ്അലി പൊന്നാട അണിയിച്ച് ആദരിച്ചു. മുഹമ്മദൻസ് ലൈഫ് ലൈൻ ചാരിറ്റി പ്രസിഡൻ്റ് വി.കെ ഉസ്മാൻ ഉപഹാരം നൽകി. ക്ലബ്ബ് പ്രസിഡൻ്റ് റിയാസ്. മറ്റു ക്ലബ് പ്രവർത്തകരായ സാദിഖ്, അഫ്നാൻ, ഷെഫീഖ്,മുഹമ്മദ്ഷാ, അച്ചു എന്നിവർചടങ്ങിൽ പങ്കെടുത്തു.
