Friday, September 20, 2024

പൊതുശ്മശാനം ഉപയോഗശൂന്യം : വടക്കേക്കാട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി.

വടക്കേകാട്: അധികൃതരുടെ അലംഭാവത്താൽ പഞ്ചായത്ത് പൊതു ശ്മശാനം ഉപയോഗ ശൂന്യമായിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഭരണ സമിതി യോഗത്തിൽ ശ്മശാനത്തിന്റെ കരടു ബൈലോ അവതരണത്തിന്റെ അജണ്ട ചർച്ചക്കെടുത്തപ്പോഴാണ് ശ്‌മശാനം പ്രവർത്തിക്കാത്തതിനെതിരെ പ്രതിഷേധമുയർത്തി എൽ.ഡി.എഫ് അംഗങ്ങളായ അഷ്റഫ് പാവൂരയിൽ,
ബാലകൃഷ്ണൻ കാഞ്ഞിങ്ങാട്ട്, ജോൺസൺ എം.കെ, സിന്ധു മനോജ്, വി.വി. വിനോദ് എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്.
28 ലക്ഷം ചിലവ് ചെയ്തിട്ടും ശ്മശാനം ഇതുവരെ ഒരു മൃതദേഹം പോലും ദഹിപ്പിക്കാൻ കഴിയാത്ത വിധം ഉപയോഗ ശൂന്യമാണ്. പൊതുശ്മശാനം പ്രവർത്തിപ്പിക്കാൻ അഞ്ചു വർഷക്കാലം ഒന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തട്ടിപ്പ് നാടകം നടത്തുകയാണ് യു.ഡി.എഫ് എന്ന് എൽ.ഡി.എഫ് ആരോപിച്ചു. പഞ്ചായത്തിനു മുന്നിൽ
ബൈലോയുടെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments