Friday, November 22, 2024

മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയായ വയോധികയെ കട്ടിലില്‍ കെട്ടിയിട്ട സംഭവം: ജില്ലാ കളക്ടര്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടി

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയായ വയോധികയെ കട്ടിലില്‍ കെട്ടിയിട്ട സംഭവത്തില്‍ ജില്ലാ കളക്ടര്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടി. അതേസമയം രോഗിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വീഡിയോ….👇

കൊവിഡ് ബാധിച്ച് കുട്ടനെല്ലൂരിലെ ചികിത്സ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചിറമനേങ്ങാട് സ്വദേശിനിയായ കുഞ്ഞു ബീവിയെ രക്തസമ്മര്‍ദ്ധം കൂടിയതിനെ തുടര്‍ന്നാണ് 20-ാം തിയ്യതി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അവശയായിരുന്ന ഇവരെ പരിചരിക്കാനായി കൊവിഡ് ബാധിതയായ മകള്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. കൊവിഡ് വാര്‍ഡിലെ കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ നിലത്ത് വീണ ഇവരുടെ ദൃശ്യങ്ങള്‍ വാര്‍ഡിലുണ്ടായിരുന്ന മറ്റൊരു രോഗി മൊബൈലില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു. രോഗം മൂര്‍ച്ചിച്ച് അബോധാവസ്ഥയിലായ വയോധിക കട്ടിലില്‍ നിന്ന് താഴെ തറയിലേക്ക് വീണ് പരിക്ക് പറ്റി.തലയിലെ മുറിവില്‍ ഏഴ് തുന്നലുകളുണ്ട്.പല്ല് ഇളകുകയും ചുണ്ട് മുറിയുകയും മുഖത്ത് പല ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞു ബീവിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്കും, തൃശൂര്‍ ഡി.എം.ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. അതേസമയം ഇവര്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനാലാണ് കെട്ടിയിട്ടതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ കുഞ്ഞു ബീവിക്ക് മാനസികമായി ഒരു പ്രശ്‌നവും ഇത് വരെ അനുഭവപ്പെട്ടിട്ടില്ലെന്നും, ആശുപത്രിയില്‍ നിന്ന് ഇതിനെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.അവശയായിരുന്ന ഇവരോടൊപ്പം സഹായിയെ നിര്‍ത്താന്‍ അനുവദിക്കാതിരുന്നതാണ് ഈ ദുരനുഭവത്തിന് ഇടയാക്കിയതെന്നും ബന്ധുക്കള്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments