Saturday, January 10, 2026

എരുമപ്പെട്ടിയിൽ വീണ്ടും കൊവിഡ് മരണം

എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ വീണ്ടും കൊവിഡ് മരണം. കുട്ടഞ്ചരി ആളൂർ വീട്ടിൽ റിട്ടയേർഡ് അധ്യാപകൻ ആന്റണി (65) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലാം തിയ്യതി മുതൽ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖവുമുണ്ടായിരുന്നു.സംസ്ക്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പതിയാരം സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ അന്നാസ്. മക്കൾ നൈനാ മേരി, നിധിൻ എന്നിവർ. എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments