Friday, September 20, 2024

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷാനമോളെ ഗ്രാമസ്വരം അനുമോദിച്ചു

പുന്നയൂർക്കുളം: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മന്ദലാംകുന്ന് ഷാനമോളെ ഗ്രാമസ്വരം സാംസ്‌കാരിക സമിതി അനുമോദിച്ചു. വടക്കേക്കാട് എസ്.എച്ച്.ഒ. സുരേന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു.
അഖിലേന്ത്യ പ്രവേശനപരീക്ഷയിൽ 824ആം റാങ്കാണ് ഷാനമോൾ കരസ്ഥമാക്കിയത്.
മന്ദലാംകുന്ന് കിണർ പൊള്ളകായിൽ അഷറഫ്-ആയിഷ ദമ്പതികളുടെ മകളാണ് ഷാനമോൾ. അനുമോദന പരിപാടിയിൽ സമിതി പ്രസിഡന്റ്‌ ആർ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബിത്ത്, സമിതി സീനിയർ മെമ്പർമാരായ പി.കെ.സക്കരിയ, സൈനുൽ ആബിദ്, റൗഫ്, എം.എം.സിറാജ്, എം.എം. മുബഷിർ, ടി.എം.ഷൗക്കത്ത്. ടി.എം എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments