25 ലക്ഷം രൂപക്ക് മുംബെെ അധോലോക സംഘത്തിനാണ് ക്വട്ടേഷനെന്ന് ഷാജി.
കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയെ വധിക്കാൻ പദ്ധതിയിട്ടാതായി പരാതി. മുംബെയിൽ നിന്നുള്ള അധോലോക സംഘത്തിന് 25 ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയിട്ടുള്ളതെന്നും അഴിക്കോട് നിന്നുള്ള എം.എൽ.എയായ ഷാജി പുറത്ത് വിട്ടു. വധശ്രമ ഗൂഢാ ലോചന വിവരം കിട്ടിയതായും വെളിപ്പെടുത്തിയ എ.എൽ.എ ഇക്കാര്യം ചൂണ്ടി ക്കാട്ടി മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡി.ജി. പിക്കു പരാതി നൽകി. അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ചതായുള്ള ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തുവിടുമെന്നും ഷാജി അറിയിച്ചു . നിലപാടുകളുടെ പേരിലാണ് വധഭീഷണി. കണ്ണൂരിലെ പാപ്പിനിശേരിയിൽ വച്ചാണ് ഗൂഢാലോ ചന നടന്നത്. ഓഡിയോ ക്ലിപ്പിൽ വധ ഗൂഢാലോചന വ്യക്തമാണ്. അതിൽ സംസാരിക്കുന്ന ആളുകൾക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഒളിപ്പിച്ചവർതന്നെയാണ് തന്നെയും ഇല്ലാതാ ക്കാൻ ശ്രമിക്കുന്നത്. മുംബൈ ബന്ധമുള്ള പാപ്പിനിശേരി സ്വദേശിയാണ് ആണ് ക്വട്ടേഷൻ നൽകിയതെന്നറിയുന്നു. അതേ സമയം വധഭീഷണിക്ക് പിന്നിൽ സി.പി.എം ആണോ എന്നതിന് കൃത്യമായ മറുപടി കെ.എം.ഷാജി നൽകിയിട്ടില്ല. ഗൂഢാലോചനയുടെ ഓഡിയോ അടക്കമാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ നേരിൽ കണ്ടുവെന്നും കെ.എം. ഷാജി പറഞ്ഞു .