Friday, September 20, 2024

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിവേകിനെ സേവാഭാരതി അനുമോദിച്ചു

പുന്നയൂർക്കുളം: നീറ്റ് പരീക്ഷയില്‍ 5270ാം റാങ്ക് നേടിയ നെടിയേടത്ത് വിവേകിനെ സേവാഭാരതി പുന്നയൂര്‍ക്കുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പുന്നയൂർ സ്വദേശി വിജയന്‍ – രതിക ദമ്പതികളുടെ മകനാണ് വിവേക്. വിവേകിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. ആര്‍.എസ്.എസ് ജില്ലാ സഹകാര്യവാഹ് രാജീവ് എടക്കര ഉപഹാരം നല്‍കി. സേവാഭാരതി സെക്രട്ടറി രെനീഷ് പുന്നയൂര്‍കുളം പൊന്നാടയണിയിച്ചു. പുന്നയൂര്‍ക്കുളം ഘണ്ട് കാര്യവാഹക് വിനുകുമാര്‍, സേവാപ്രമുഖ് നിതില്‍, മണ്ഡല്‍ കാര്യവാഹ് നിഖില്‍ തുടങ്ങിയവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments