Friday, April 4, 2025

കോവിഡിനെ തുരുത്തി 95 കാരി; 12 ദിവസത്തെ ചികിത്സക്ക് ശേഷം കയ്യാമ കോവിഡ് മുക്തയായി

ചാവക്കാട്: താലൂക്ക് ആശുപത്രിൽ 95 വയസ്സുകാരി മുത്തശ്ശി കോവിഡ് മുക്തയായി. തിരുവത്ര കോട്ടപ്പുറം കേരൻ്റകത്ത് മൊയ്തുണ്ണി ഭാര്യ കയ്യാമയാണ് താലൂക്ക് ആശുപത്രിയിലെ 12 ദിവസത്തെ ചികിത്സക്ക് ശേഷം രോഗമുക്തയായത്. ഒക്ടോബർ 5നാണ് കയ്യാമക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മകൾക്കും പേരക്കുട്ടിക്കും പോസിറ്റീവ് ആയിരുന്നു. നെഗറ്റീവ് ആയശേഷം കയ്യാമ കോട്ടപ്പുറത്തെ വീട്ടിൽ തിരിച്ചെത്തി. നഗരസഭാ മുൻ കൗൺസിലറും മത്സ്യ തൊഴിലാളിയൂണിയൻ ഡിവിഷൻ സെക്രട്ടറിയുമായ കെഎം അലി മകനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments