തിരുവനന്തപുരം: വലിയ വേളിയില്‍ രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു. വലിയ വേളി സ്വദേശികളായ അനീഷ്-സുലു ദമ്പതികളുടെ മകന്‍ പ്രഖ്യാലിയോ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 ഓടെ കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.