Friday, September 20, 2024

ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളിലെ 33 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി; നാല് വാര്‍ഡുകളെ പുതുതായി ഉൾപ്പെടുത്തി

തൃശൂർ: ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളിലെ 33 വാര്‍ഡുകളെ കോവിഡ്-19 കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രണ്ട് ഗ്രാമപഞ്ചായത്തുകളിലെ നാല് വാര്‍ഡുകളെ പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയവ:
വടക്കാഞ്ചേരി നഗരസഭ 36-ാം ഡിവിഷന്‍, ഗുരുവായൂര്‍ നഗരസഭ 1-ാം ഡിവിഷന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 3, 22, 23 വാര്‍ഡുകള്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 1, 17 വാര്‍ഡുകള്‍, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 16, 17 വാര്‍ഡുകള്‍, പരിയാരം ഗ്രാമപഞ്ചായത്ത് 4, 5, 7, 14 വാര്‍ഡുകള്‍, അവണൂര്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്, താന്ന്യം ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ് , പാവറട്ടി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, എളവളളി ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 1, 2, 4, 16 വാര്‍ഡുകള്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, കാറളം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ്, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് 7, 8, 9, 10 വാര്‍ഡുകള്‍ (പുഴക്കല്‍ മുതല്‍ ചീരക്കുഴി അമ്പലം വരെ സംസ്ഥാനപാതക്ക് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങള്‍), വരവൂര്‍ ഗ്രാമപഞ്ചായത്ത് 3, 12 വാര്‍ഡുകള്‍.

പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കിയ വാര്‍ഡുകള്‍: അന്നമനട പഞ്ചായത്ത് 14-ാം വാര്‍ഡ്, ഒരുമനയൂര്‍ പഞ്ചായത്ത് 5, 6, 12 വാര്‍ഡുകള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments