Friday, September 20, 2024

ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം: ഡ്രൈവിംഗ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

കായംകുളം: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. കീരിക്കാട് വില്ലേജിൽ വേരുവള്ളി ഭാഗം മുറിയിൽ കുന്നേത്തറയിൽ അനിൽകുമാറിനെ(53) യാണ് കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്ന സംഭവത്തെ തുടർന്ന് വിഷമത്തിലായ പെൺകുട്ടി കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിംഗിലാണ് ഇക്കാര്യം പറഞ്ഞത്. കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയതിനെതുടർന്ന് കരീലകുളങ്ങര ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽകുമാറിന്റെ നിർദേശത്തെ തുടർന്ന് എസ്.ഐ സുനുമോൻ, സുജിത്, എൽദോസ്, സി.പി.ഒമനോജ്‌ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments