Saturday, November 23, 2024

കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം എ​ല്‍​.ഡി​.എ​ഫി​ല്‍

കോ​ട്ട​യം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം എ​ല്‍​.ഡി​.എ​ഫി​ല്‍ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. കോ​ട്ട​യ​ത്ത് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം ​നട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറെ നി​ര്‍​ണാ​യ​കമായ ഈ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ക​ര്‍​ഷ​ക​ര്‍​ക്കു വേ​ണ്ടി എ​ല്‍​.ഡി​.എ​ഫി​നൊ​പ്പം ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. രാ​വി​ലെ ജോ​സ് കെ. ​മാ​ണി പിതാവ് കെ.​എം.​മാ​ണി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച ശേഷമാണ് ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചത്.
രാ​ഷ്ട്രീ​യ​പ​ര​മാ​യും വ്യ​ക്തി​പ​ര​മാ​യും ധാ​ര്‍​മി​ക ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​നാ​ല്‍ രാ​ജ്യ​സ​ഭാ എം​.പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.
38 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് യു.ഡി.എഫിൽ നിന്നുള്ള മാ​ണി ഗ്രൂ​പ്പി​ന്‍റെ മു​ന്ന​ണി​ മാ​റ്റം. 1982ന് ​ശേ​ഷ​മാ​ണ് മാ​ണി ഗ്രൂ​പ്പ് ഇ​ട​തി​നൊ​പ്പം ചേ​രു​ന്ന​ത്. യു​.ഡി​എ​ഫി​ല്‍​നി​ന്ന് ച​തി​യും അ​നീ​തി​യും നേ​രി​ട്ടു. കെ.​എം. മാ​ണി​യു​ടെ രാ​ഷ്ട്രീ​യ​ത്തെ യു​.ഡി​.എ​ഫ് അ​പ​മാ​നി​ച്ചു. ആ​ത്മാ​ഭി​മാ​നം അ​ടി​യ​റ​വ​ച്ച്‌ യു​.ഡി​.എ​ഫി​ല്‍ പ്രവര്‍ത്തിക്കാന്‍ സാ​ധി​ക്കി​ല്ലെന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് വ​ര്‍​ഗീ​യ ശ​ക്തി​ക​ളെ എ​തി​ര്‍​ക്കാ​ന്‍ എ​ല്‍​.ഡി​എ​.ഫി​ന് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
അ​തേ​സ​മ​യം, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഓ​ഫി​സി​ന്‍റെ ബോ​ര്‍​ഡ് മാ​റ്റി മാ​ണി​യു​ടെ ചി​ത്രം വ​ച്ചു​ള്ള പു​തി​യ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. ര​ണ്ടി​ല ചി​ഹ്നം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments