Thursday, April 3, 2025

മന്ദലാംകുന്നിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ എതിരെവന്ന കാറിലിടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

പുന്നയൂർക്കുളം: നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ എതിരെവന്ന കാറിലിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മന്ദലാംകുന്ന് പുതിയ വീട്ടിൽ കയനയിൽ ഉമ്മർ ഫാറൂഖും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലാണ് മത്തൻ കയറ്റി വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷ ഇടിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ മന്ദലാംകുന്ന് പള്ളിക്കടുത്ത് വച്ചായിരുന്നു അപകടം. ഇതേസമയം കാറിൽ ഉമ്മർ ഫാറൂഖിനെ കൂടാതെ ഭാര്യയും 11 മാസം പ്രായമായ മകളും സഹോദരന്റെ മകളും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments