ചാവക്കാട്: മണത്തല ഹോച്മിൻ സെന്ററിനടുത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം. ഇടിയുടെ അഘാതത്തിൽ പോസ്റ്റ് രണ്ടായി മുറിഞ്ഞു. വൈദ്യുതിയും നിലച്ചു. അപകടവിവരമറിഞ്ഞ് മണത്തല കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ചാവക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.