ഒരുമനയൂർ: ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വി.കൊച്ചുത്രേസ്യയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ ആഘോഷിച്ചു. രാവിലെ നടന്ന തിരുക്കർമ്മങ്ങൾക്ക് കാർമ്മികൻ വികാരി റവ.ഫാദർ ഏബിൾ ചിറമ്മൽ നേതൃത്വം നൽകി. ഫാദർ പ്രിൻസ് ചിരിയങ്കണ്ടത്ത്, ഫാദർ സിജോ പയ്യപ്പിള്ളി സി.എം.ഐ എന്നിവർ സഹകാർമ്മികൻമാരായിരുന്നു. ഫാദർ പ്രിൻസ് ചിരിയങ്കണ്ടത്തായിരുന്നു തിരുനാൾ സന്ദേശം നൽകിയത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പ്രകാരം ലളിതമായാണ് ചടങ്ങുകൾ നടത്തിയത്. കൈക്കാരൻമാരായ ഇ.കെ.ജയിംസ്, ഇ.സി.ഫ്രാൻസീസ്, കൺവീനർമാരായ ഷെലിനോ അബ്രാഹം, പീറ്റർ തോമാസ്, ജോബി തോമാസ്, സിജോ വർഗ്ഗീസ്, വർഗ്ഗീസ് സി.കെ, യൂണിറ്റ് പ്രസിഡണ്ടുമാർ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.