അന്തിക്കാട്: ബി.ജെ.പി പ്രവർത്തകനായ നിധിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അന്തിക്കാട് പഞ്ചായത്തിൽ നാളെ (ഞായർ) ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. ഇന്ന് രാവിലെ 11.30 ഓടെയാണ് മുറ്റിച്ചൂർ സ്വദേശി കൂട്ടാല ഉദയന്റെ മകൻ നിധി നെ (അപ്പു-28) വെട്ടിക്കൊന്നത്. ഇയാൾ കൊലക്കേസിലെ പ്രതിയാണെന്ന് പറയുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന നിധിനെ കാറിൽ നിന്ന് വിളിച്ചിറക്കിയാണ് വെട്ടിയത്. സംഭവത്തിന് ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു.