Thursday, April 3, 2025

ബൈക്കിൽ ലോറിയിടിച്ചു; യാത്രികർ റോഡിലേക്ക് തെറിച്ചു വീണു; ലോറി ദേഹത്തിലൂടെ കയറിയിങ്ങി ഒരാൾ മരിച്ചു; സുഹൃത്തിന് പരിക്ക്

ചാലക്കുടി: ദേശീയപാതയില്‍ മുരിങ്ങൂര്‍ ജംഗ്ഷന് സമീപം ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊരട്ടി മംഗലശ്ശേരി തെക്കിനിയന്‍ ജോയി (50)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മംഗലശ്ശേരി സ്വദേശി കണ്ണംമ്പുഴ ദേവസിയുടെ മകന്‍ സിജോ (36)ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറുകളുമായി എറണാക്കുളത്തേക്ക് പോവുകയായിരുന്ന ലോറി അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. ഇതോടെ ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ഒരാളുടെ ദേഹത്ത് കൂടെ ലോറി കയറിയിറങ്ങുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പരിക്കേറ്റയാളെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളും അയല്‍വാസികളുമായ ഇരുവരും നിര്‍മ്മാണ തൊഴിലാളികളാണ്. ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവമറിഞ്ഞ് കൊരട്ടി പോലീസും, ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരിച്ച ജോയിയുടെ ഭാര്യ ജിനി. മക്കൾ. അജ്ഞന, അനീന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments