Friday, September 20, 2024

എ.പി അബ്ദുള്ളകുട്ടിയെ ആക്രമിച്ചെന്നാരോപണം: ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു

ഗുരുവായൂർ: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടിയെ ആക്രമിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. ബി.ജെ.പി ഗുരുവായൂർ നഗരസഭ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം സുഭാഷ് മണ്ണാരത്ത് ഉദ്ഘാടനം ചെയ്തു. മനീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു. പ്രബീഷ് തിരുവെങ്കിടം, പി.വി വരുൺ, ജിത്തു എന്നിവർ നേതൃത്വം നൽകി.

ചാവക്കാട് നടന്ന പ്രതിഷേധം


ചാവക്കാട്: ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ പ്രസന്നൻ പാലയൂർ ഉദ്ഘാടനം ചെയ്തു. അൻമോൽ മോത്തി, ചിന്താമണി, നിധിൻ വാഴപ്പുള്ളി, വി.എ മനോജ്‌ എന്നിവർ പങ്കെടുത്തു.

കടപ്പുറത്ത് നടന്ന പ്രതിഷേധം


കടപ്പുറം: ബി.ജെ.പി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി കെ.ആർ ബൈജു ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഗണേഷ് ശിവജി അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.വി വിജയൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് വിഷ്ണു, സച്ചിദാനന്ദൻ, പ്രദീപ്, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments