Friday, September 20, 2024

രാത്രിയിൽ കറങ്ങി നടന്ന് വീടുകളിൽ ആക്രമം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച രണ്ടു പേർ പിടിയിൽ

കൈപ്പമംഗലം: രാത്രിയിൽ കറങ്ങി നടന്ന് വീടുകളിൽ അക്രമം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച രണ്ടു പേർ പിടിയിൽ. ഇക്കഴിഞ്ഞ 20 ന് രാത്രിയിൽ പുതിയകാവിലും കളരിപറമ്പിലും വീട്ടുമുറ്റത്തെ ചെടിച്ചട്ടി എറിഞ്ഞുടച്ചും വാഴ വെട്ടിയും അമ്പലത്തിനടുത്തുള്ള ഷെഡ് തകർത്തും, ബ്രേക്ക്‌ ദി ചെയിൻ ക്യാംപയിനിൻ്റെ വാഷ് ബെയ്സൺ തകർത്തുമായിരുന്നു ഇരുവരുടെയും വിളയാട്ടം. തുടർന്ന് മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments