തൃശൂർ: ടി.എൻ പ്രതാപൻ എം.പിയുടെ ഓഫീസ് സെക്രട്ടറി കെ.കെ സനിൽകുമാറിന്റെ പേരുപറഞ്ഞ് മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ. ആലത്തൂർ കാവശ്ശേരി കമ്മന്തറ വാവുള്ളിപുരം എറവത്ത് വീട്ടിൽ ആർ. മണികണ്ഠനെയാണ് പിടികൂടി പോലീസിലേൽപ്പിച്ചത്. പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലി ലഭിക്കുമെന്ന് പറഞ്ഞ് ലക്ഷത്തിലധികം രൂപയും രണ്ട് സ്വർണവളകളുമാണ് വാങ്ങിയത്. കാഞ്ഞാണി സ്വദേശി നെൽസൺ പരാതിയുമായി എത്തിയപ്പോഴാണ് എം.പി.യുടെ ഓഫീസ് ഇടപെട്ടത്.

