Saturday, April 11, 2026

കടപ്പുറം പഞ്ചായത്തിൽ വീണ്ടും കോവിഡ് മരണം; ബ്ലാങ്ങാട് വില്യംസിൽ വയോധികന്‍ മരിച്ചു

ചാവക്കാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കടപ്പുറം ബ്ലാങ്ങാട് വില്യംസില്‍ മന്നത്ത് വീട്ടില്‍ കറുപ്പക്കുട്ടി (73) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് പനിയും മറ്റു അസുഖങ്ങളുമായി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ കൊണ്ടുവന്ന മൃതദേഹം സി.പി.എം പ്രവർത്തകരായ ശ്രീകാന്ത്, ഉണ്ണികൃഷ്ണൻ , ജംഷീർ , ധർമേന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കടപ്പുറം തൊട്ടാപ്പ് വാതക ശ്മശാനത്തിൽ സംസ്ക്കരിച്ചു.
ഭാര്യ: സരോജിനി
മക്കൾ: ജിജുമോൻ, ജീജ
മരുമക്കൾ: ബിജു, സൗമ്യ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments