Wednesday, April 2, 2025

മണത്തല ഐനപ്പുള്ളി വാഹനപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചാവക്കാട്: മണത്തല ഐനപ്പുള്ളിയിൽ പെട്ടി ഓട്ടോറിക്ഷക്ക് പുറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഐനിപ്പുള്ളിയിൽ വാടകക്ക് താമസിക്കുന്ന പുളിക്കൽ മുനീറിന്റെ ഭാര്യ ഷിജില (34)യാണ് മരിച്ചത്. ഭർത്താവും മക്കളുമൊന്നിച്ച് പെട്ടി ഓട്ടോറിക്ഷയിൽ ഐനിപുള്ളിയിലുള്ള വീട്ടിലേക്ക് വരുന്നതിനിടയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. അപകടത്തെത്തുടർന്ന് സാരമായി പരിക്കേറ്റ ഷിജില തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments