കുന്നംകുളം: സി.പി.എം. പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വന്നൂർ പഞ്ചായത്തിൽ ഇന്ന് (തിങ്കൾ) വൈകീട്ട് 6 മണി വരെ ഹർത്താലിന് സി.പി.എം ആഹ്വാനം ചെയ്തു. പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇന്നലെ രാത്രിയാണ് സനൂപിനെ കുത്തിക്കൊലപ്പെടുത്തിയത്.