കുന്നംകുളം: മരത്തംകോട് ചിറ്റിലങ്ങാട് സി.പി.എം നേതാവ് കുത്തേറ്റ് മരിച്ചു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പേരാലില്‍ ഉണ്ണി മകന് സനൂപാണ് (26) കൊല്ലപ്പെട്ടത്. രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ഞൂര് സി.ഐ.ടി.യു തൊഴിലാളി ജിതിന്, പുതുശ്ശേരി സ്വദേശിയായ സി.പി.എം പ്രവര്ത്തകന് വിപിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെ ചിറ്റിലക്കാട് വെച്ചായിരുന്നു സംഭവം. മിഥുന് എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടു വിടുന്നതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ആർ.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയവരാാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.