വടക്കാഞ്ചേരി: യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വടക്കാഞ്ചേരി ചാത്തൻകോട്ടിൽ, ഫൈസൽ (35), ഇരട്ടക്കുളങ്ങര കീടത്തേതിൽ അൻവർ (22,, എന്നിവരെയാണ് വടക്കാഞ്ചേരി ഇൻസ്‌പെക്ടർ കെ മാധവൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പാലീസ് സംഘം വടക്കാഞ്ചേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി സ്വദേശി വിഷ്ണുവിനെയാണ് സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. അറസ്റ്റിലായവർ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ സിബീഷ് വി.പി, എ.എസ്.ഐ ജയകൃഷ്ണൻ, എസ്.സി.പി.ഓ അനൂപ്, സി.പി.ഓ മാരായ റിയാസുദ്ധീൻ, സുധീഷ് കുമാർ, നിഷാദ്, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു