Thursday, April 3, 2025

മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറിയുടെ നേതൃത്വത്തിൽ സൈക്കിൾ ക്ലബ്‌ രൂപീകരിച്ചു

പുന്നയൂർ: ആരോഗ്യമുള്ള യുവതയെ വാർത്തെടുക്കേണ്ടതിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യാ ചലഞ്ചിന്റെ സമാപനത്തോടനുബന്ധിച്ച് തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ ക്ലബ്‌ രൂപീകരിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സൈക്കിൾ റാലി വടക്കേക്കാട് സ്റ്റേഷൻ ഓഫീസർ എം. സുരേന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു
ലൈബ്രറി പ്രസിഡണ്ട് കെ.എം.ഷെർ ഹബീൽ ജനറൽ സെക്രട്ടറി പി.എസ്. അബ്ദുൽ നൂർ പി.എച്ച് സാദിഖ് ശിബിൽ ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി. സൈക്കിൾ റാലിയിൽ ലൈബ്രറി പ്രവർത്തകരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments