ഗുരുവായൂർ: അടിയന്തിരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരതയാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് കെ.വി അബ്ദുൾ ഖാദർ എം.എൽ.എ അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുന്നതിനെതിരെ സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണ് ഇന്ത്യാ രാജ്യത്ത് നടക്കുന്നത്. സ്ത്രീകൾക്കും പട്ടിക വിഭാഗങ്ങൾക്കും നേരെ നിരന്തരമുണ്ടാകുന്ന അക്രമങ്ങൾ ഏറെ പ്രതിഷേധാർഹമാണ്. മതനിരപേക്ഷതയുടെ നിലനിൽപ്പ് അപകടത്തിലേക്ക് എന്നതാണ് ബാബരി മസ്ജിദ് വിധി സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു ലോക്കൽ സെക്രട്ടറി കെ ആർ സൂരജ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം ഉണ്ണി വാറണാട്ട് സ്വാഗതവും കെ കെ സുകേഷ് നന്ദിയും പറഞ്ഞു. പടിഞ്ഞാറെ നടയിൽ നടന്ന പരിപാടി സിപി.എം ജില്ല കമ്മിറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. സിന്ധു ബാബു അദ്ധ്യക്ഷത വഹിച്ചു. മഹിമ രാജേഷ് സ്വാഗതവും സി.എൻ ചന്ദ്രൻ നന്ദിയും പറഞ്ഞു.