Friday, September 20, 2024

വിഖായ ചാവക്കാട് മേഖല സമിതി ശുചീകരണം നടത്തി.

ചാവക്കാട്: ഒക്ടോബർ രണ്ട് വിഖായ ദിനത്തോടനുബന്ധിച്ച് എസ് .കെ.എസ്‌.എസ്‌.എഫ്.ചാവക്കാട് മേഖല വിഖായ സമിതി കടപ്പുറം പ്രാഥമിക ആശുപത്രി പരിസരവും, കോവിഡ് ടെസ്റ്റ് നടത്തുന്ന പ്രദേശവും ശുചീകരിച്ചു.വിഖായ സംസ്ഥാന വൈസ് ചെയർമാൻ സിറാജ് തെന്നൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജാബിർ യമാനി പാടൂർ, സെക്രട്ടറി ഹാരിഷ് ചൊവല്ലൂർ പടി, വിഖായ സംസ്ഥാന ആക്ടീവ് അംഗങ്ങളായ ഷുഐബ് കടപ്പുറം, നിയാസ് ഒരുമനയൂർ, ഡോ: രാഖി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപ, റിസ്വാൻ മുനക്കകടവ് എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments