Friday, September 20, 2024

ലിയാനക്കും ഇശ ഫാത്തിമക്കും ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം.

ചാവക്കാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി എക്സ്സൈസ് ഡിപ്പാർട്മെന്റ് ചാവക്കാട് റെയ്ഞ്ച് സംഘടിപ്പിച്ച ഓൺലൈൻ ലഹരി വിരുദ്ധ ചിത്ര രചനാമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം രാജ സ്കൂൾ വിദ്യാർഥികളായ ലിയാന അബ്ദുൽ ലത്തീഫ്, ഇശ ഫാത്തിമ എന്നിവർക്ക്.
സ്കൂളിൽ നടന്ന പരിപാടിയിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ യു. ഷാനവാസ്‌ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പ്രിൻസിപ്പൽ ഷമീം ബാവ, ചിത്രകലാധ്യാപകൻ രതീഷ്ബാബു, എക്സൈസ് പ്രിവേന്റീവ് ഇൻസ്‌പെക്ടർ പ്രവീൺകുമാർ, സി.ഇ.ഒമാരായ. കെ.എസ്. ഗിരീഷ്, ജോസഫ്, സി.പി. സജ്ജയ്,
ഡബ്ല്യൂ സി.ഒ നിഷ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments