Friday, November 22, 2024

ചാവക്കാട് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി വ്യാജപ്രചാരണം; കടയുടമ പരാതിനൽകി

ചാവക്കാട്: നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി വ്യാജപ്രചാരണം. ചാവക്കാട് ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന പൊന്നേത്ത് ഹോം വേൾഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി വ്യാജ പ്രചരണം നടക്കുന്നത്. ഈ സ്ഥാപനത്തിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷ വാടകയ്ക്ക് വിളിക്കുമ്പോൾ ഇതുമൂലം പല ഓട്ടോ ഡ്രൈവർമാരും പിന്മാറുകയാണ്. പ്രചാരണം വ്യാപകമായതോടെ കടയുടമ തുഫൈൽ ചാവക്കാട് പൊലീസിൽ പരാതി നൽകി. വ്യാജപ്രചാരണം നടത്തുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments