Saturday, April 11, 2026

ബാബരി മസ്ജിദ്: കോടതി വിധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ചാവക്കാട്: ബാബരി മസ്ജിദ് വിധി അന്യായമാണെന്നും കോൺഗ്രസിനും ബിജെപി ക്കും മാപ്പില്ലെന്ന മുദ്രാവാക്യവുമായി ചാവക്കാട് നഗരത്തിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം. ഡി.വൈ.എഫ്.ഐ ചാവക്കാട് ഈസ്റ്റ് മേഖല കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ ട്രഷറർ അംഗം കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. എം.എം സുമേഷ്, കെ.എസ് വിഷ്ണു, മുഹമ്മദ്‌ റിനൂസ്, പി.വി അഫ്സൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments