Friday, September 20, 2024

കേരള ബാങ്ക് സഹകരണ മേഖലയെ തകർക്കും: എ.പ്രസാദ്

തൃശൂർ: സഹകരണ ബാങ്കിലെ ജീവനക്കാർ സംസ്ഥാന വ്യാപകമായി എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പണിമുടക്കി. പണിമുടക്കിൻ്റെ ഭാഗമായി തൃശൂർ ജില്ലയിൽ എട്ട് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .

പ്രതിഷേധ ധർണ്ണ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് തൃശൂർ മെയിൻ ബ്രാഞ്ചിനു മുന്നിൽ നിർവ്വഹിച്ചു .
കേരള ബാങ്ക് സഹകരണ മേഖലയെ തകർക്കും, സിപിഎമ്മിനു രാഷ്ട്രീയ താൽപര്യം മാത്രമാണന്നും

കേരള ബാങ്ക് വിഷയത്തിൽ മലപ്പുറം ജില്ലാ സഹകണ ബാങ്ക് സ്വീകരിച്ച നിലപാടാണ് ശരി എന്ന് കാലഘട്ടം തെളിയിക്കുമെന്നും എ.പ്രസാദ് പറഞ്ഞു.

വർക്കിങ്ങ് പ്രസിഡണ്ട് ടി ആർ ജോയി അധ്യക്ഷത വഹിച്ചു . സാജൻ സി ജോർജ്, എ.കെ.ബി.ഇ.എഫ് അസി.സെക്രട്ടറി ജയപ്രകാശ് എന്നിവർ സംസാരിച്ചു .
തൃശൂർ റീജനൽ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ടി.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

കാലാവധി കഴിഞ്ഞ് 42 മാസം പിന്നിട്ട ശംബള പരിഷ്കരണം നടപ്പിലാക്കുക,
തടഞ്ഞുവച്ച 25 ശതമാനം ഡി.എ അനുവദിക്കുക,
പ്രമോഷനുകൾ അനുവദിക്കുക,
പി.ടി.എസ് ജീവനകാർക്ക് പ്രമോഷൻ അനുപാതം ഉയർത്തുക,
അന്യായമായ സ്ഥലമാറ്റങ്ങൾ റദ്ദാക്കുക,
കേഡർ സംയോജനം നടപ്പിലാക്കുക,
തടഞ്ഞുവച്ച ബോണസ് അനുവദിക്കുക,

എന്നി നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത് . തുടർച്ചയായ നിരവധി പ്രക്ഷോഭ പരിപാടികൾക്കു ശേഷമാണ് 30 ന് സുചനപണിമുടക്ക് സംഘടിപ്പിച്ചത് .
നവംബർ 5, 6 തിയ്യതികളിലായി ദ്വിദിന പണിമുടക്കും തിരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments