മുംബെയിലെ ചേരി നിവാസികളായ 300 ഓളം സ്ത്രീകളുടെ ജീവിതവിജയത്തിൻ്റെ കഥ പറയുന്നതാണ് വടക്കേക്കാട് സ്വദേശിയും ടി.വി. നാടക സിനിമ പ്രവർത്തകനുമായ പ്രദീപ് നാരായണൻ്റെ ഡോക്യുമെൻ്ററി
ഹോംഗ്കോങ്ങ്ൽ നിന്നുള്ള കാൻറിൽ ലൈറ്റ് പുരസ്ക്കാരത്തിന് പ്രദീപ് നാരായണൻ സംവിധാനം ചെയ്ത ”സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം” എന്ന ഡോക്യുമെൻ്ററി തെരഞ്ഞെടുത്തു. 25 അയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും ആജ്ഫിലിംസ് പ്രൊഡക്ഷൻസിനുവേണ്ടി മുരളി മാട്ടുമ്മലും സംയുക്തമായി നിർമ്മിച്ച ഡോക്യുമെൻ്ററിയാണ് കാൻ്റിൽ ലൈറ്റ് പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. മുംബെയിലെ ചേരി നിവാസികളായ മുന്നൂറോളം സ്ത്രീകളുടെ ജീവിതവിജയത്തിൻ്റെ കഥ പറയുന്ന ഡോക്യുമെൻ്ററി ഇതിനകം ദേവസൂര്യ കലാവേദിയുടെ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്ക്കാരവും അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജ്യൂറി പുരസ്ക്കാരവും ഈ വർഷം മുംബെയിൽ വെച്ച് നടന്ന എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുത്തിരുന്നു.