Monday, September 15, 2025

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കോവിഡ് പരിശോധന നടത്തിയത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യനില മോശമായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അതിനാൽ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.
അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. അവരും സ്വയം നിരീക്ഷണത്തിൽ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments