അജ്മാൻ: തളിക്കുളം സ്വദേശി അജ്മാനിൽ ഹൃദയ സ്തംഭനത്തെ തുടർന്ന് മരിച്ചു. തളിക്കുളം കക്കേരി വളവിൽ താമസിക്കുന്ന കല്ലിപറമ്പിൽ ഖാദർമോൻ്റെ മകൻ സുൽഫിക്കർ (47) ആണ് മരിച്ചത്. അജ്മാനിലുണ്ടായിരുന്ന ഭാര്യയും മക്കളും പത്ത് ദിവസം മുന്നാണ് നാട്ടിലേക്ക് പോയത്. അജ്മാനിൽ മാസ്കോൺ ജനറൽ ട്രേഡിങ്
കമ്പനി ഉടമയാണ്. തളിക്കുളം യുണൈറ്റഡ് പ്രവർത്തകനാണ്. മാതാവ്: സഫിയ
ഭാര്യ: ഷെറീന.
മക്കൾ:അദ്നാൻ, അറഫാസ്, ആഹിൻ. ഖബറടക്കം പിന്നീട് നടക്കും.